ആരോരും സഹായിക്കാനില്ലാതെ ശുദ്ധീകരണസ്ഥലത്തിൽ വേദനയനുഭവിക്കുന്ന
ശുദ്ധീകരാത്മാക്കളെ സഹായിക്കാൻ ഞങ്ങടെ കൂടെ പോരുന്നോ. . .
പാപികൾ യഥാർത്ഥമായി മനസ്താപപ്പെട്ടു തപ്രക്രിയകളാൽ തങ്ങളുടെ പാപങ്ങൾക്ക് ഈ ലോകത്തിൽവെച്ചു പരിഹാരം ചെയ്യുന്നതിനു മുൻപ് മരിച്ചാൽ അവരുടെ ആത്മാക്കൾ ശുദ്ധീകരണ സ്ഥലത്തിലുള്ള വേദനകളാൽ ശുദ്ധീകരിക്കപ്പെടും. അപ്പോൾ ഈ ആത്മാക്കൾ ലോകത്തിൽ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളുടെ അപേക്ഷകളാൽ മോചിതരാകുവാൻ കഴിയുമെന്നുള്ളതു സത്യമാകയാൽ അവരെക്കുറിച്ചു ദിവ്യപൂജ അർപ്പിക്കുന്നതും പ്രാർത്ഥിക്കുന്നതും മറ്റ് സൽകൃത്യങ്ങൾ ചെയ്യുന്നതും തിരുസഭയുടെ കീഴ്മര്യാദയും കല്പനയും മൂലമാകുന്നു. -ഫ്ളോറൻസ് സൂനഹദോസ്
ശുദ്ധീകരാത്മാക്കളെ സഹായിക്കാം എങ്ങനെ?
ശുദ്ധീകരാത്മാക്കളെ സഹായിക്കണം എന്തുകൊണ്ട്?
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി ചെയ്യാൻ ഒരു നേർച്ച ജപം.
നിത്യപിതാവായ സർവ്വേശ്വരാ! എന്റെ സമസ്ത പരിഹാരപ്രവർത്തികളെയും, മറ്റാരെങ്കിലും എന്റെ ജീവിതത്തിലും മരണശേഷവും എനിക്കുവേണ്ടി കാഴ്ചവയ്ക്കുന്ന സകലപരിഹാരക്രിയകളെയും ഈശോമിശിഹായുടെ അന്തമില്ലാത്ത യോഗ്യതകളോടും പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർ.യൗസേപ്പു പിതാവിന്റെയും പുണ്യഫലങ്ങളോടും ഒന്നിച്ചും, ദേവമാതാവു വഴിയായി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു വേണ്ടി അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു. ആമ്മേനീശോ.
ആയിരം ആത്മാക്കളുടെ പ്രാർത്ഥന
ഒരുതവണ ചൊല്ലിയാൽ ആയിരം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഈശോ വി. ജെത്രൂദിനെ പഠിപ്പിച്ച പ്രാർത്ഥന
നിത്യനായ ദൈവമേ ഇന്നേദിവസം അർപ്പിക്കപ്പെടുന്ന എല്ലാ ബലികളോടും ചേർത്ത് അങ്ങേ പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്കായും ലോകമെങ്ങുമുള്ള പാപികൾക്കും സഭയിലുള്ള പാപികൾക്കും എന്റെ കുടുംബത്തിലെയും എന്റെ ഭവനത്തിലെയും പാപികൾക്കായും ഞാൻ കാഴ്ചസമർപ്പിക്കുന്നു
1.സ്വർഗ്ഗ. 1.നന്മ 1.ത്രിത്വ
ശുദ്ധീകരാത്മാക്കളോടുള്ള പ്രാർത്ഥന
ഓ ശുദ്ധീകരണാത്മാക്കളെ, ഈശോയുടെ പ്രിയപ്പെട്ട സ്നേഹിതരെ, ഈശോയുടെ പരിശുദ്ധ രക്തത്താൽ നിങ്ങൾ നനയപ്പെടട്ടെ, എന്റെ നിലവിളികളെ നിങ്ങളുടെ വേദനകളോട് ചേർത്ത് ഞാൻ സാധ്യപെട്ടപേക്ഷിക്കുന്ന കാര്യങ്ങൾ ഈശോയിൽ നിന്ന് നേടിയെടുക്കുന്നതിന് എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ.
ഇങ്ങനെ 7 പ്രാവശ്യം ചൊല്ലി എന്താവശ്യം ചോദിച്ചാലും സാധിച്ചുകിട്ടും